12/6/25
റിയാദ് : റിയാദ് മെട്രോ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായി വാടകയ്ക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ നൽകുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബ്ലൂലൈനിലെ വിവിധ സ്റ്റേഷനുകളിലെ പുറം കവാടങ്ങളിലാണ് ഇ സ്കൂട്ടറുകൾ വാടകയ്ക്ക് ലഭ്യമാകുക. എന്നാൽ റിയാദ് മെട്രോയ്ക്കുള്ളിൽ സ്കൂട്ടറുകൾ കൊണ്ടുപോകാൻ അനുവാദം ലഭിക്കുകയില്ല.