12/6/25
മസ്‌കത്ത് : ദോഫാര്‍ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും മറ്റുള്ളവരുടെ മേല്‍ ഇടിച്ചുകയറ്റാന്‍ ശ്രമം നടത്തുകയും ചെയ്ത പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. സലാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ പ്രതി മനഃപൂര്‍വം വാഹനം ആളുകളുടെ മേല്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതായി പൊലീസ് അറിയിച്ചു.