12/6/25
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം.