16/6/25
അബുദാബി : യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ആദ്യ തവണ നിയമം ലംഘിക്കുന്നവർക്കും ആവർത്തിച്ചുള്ള ലംഘനങ്ങൾക്കും വ്യത്യസ്ത ശിക്ഷാ നടപടി നേരിടേണ്ടിവരും. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിൽ വാർഷിക പരീക്ഷയും ഇന്ത്യൻ സിലബസ് സ്കൂളുകളിൽ പാദവർഷ പരീക്ഷയും നടക്കാനിരിക്കെയാണ് പുതിയ നിബന്ധന കൊണ്ടുവന്നത്.