16/6/25
നെടുമ്പാശേരി : കെനിയയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു മരിച്ച 4 മലയാളികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു; ഒരാളുടെ സംസ്കാരം നാളെ. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ അടുത്തടുത്തു തീർത്ത രണ്ടു ഖബറുകളിലായാണു കുറ്റിക്കാട്ടുചാലിൽ ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്) എന്നിവരുടെ അന്ത്യവിശ്രമം.