16/6/25
കുവൈത്ത് സിറ്റി : ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വിജയത്തിനായി ഒഐസിസി മലപ്പുറം കമ്മിറ്റി ഓൺലൈൻ സൂമിലൂടെ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷൻ കെപിസിസി ജനറൽ സെക്രട്രറിയും കുവൈത്തിന്റെ ചുമതലയുമുള്ള അഡ്വ. ബി.എ അബ്ദുൾ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു. ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.