16/6/25
ബഹ്‌റൈൻ : ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നവരുടെ അകാല മരണത്തിൽ ബഹ്‌റൈൻ നവകേരള അഗാധമായ ദുഃഖം രേഖപെടുത്തി. ജീവൻ നഷ്ടപെട്ടവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്ക്ചേരുകയും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും എല്ലാവിധ സ്നേഹവും പിന്തുണയും നൽകുന്നതായും അനുശോചന കുറിപ്പിൽ പറഞ്ഞു.