16/6/25
editor
ടെഹ്‌റാന്‍ : തിങ്കളാഴ്ചയും ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയ ഇസ്‌റാഈലും ഇറാനും സമാധാന കരാര്‍ എത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. ‘ഒരു കരാറിനുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നു,’ കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.