16/6/25
തുടർച്ചയായ 4 ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയ രാജ്യാന്തര സ്വർണവില (Gold) ഇന്നു ചാഞ്ചാട്ടത്തിലേക്ക് കടന്നതോടെ കേരളത്തിൽ വില (Kerala gold price) നേരിയതോതിൽ താഴ്ന്നു. ഗ്രാമിന് (gold rate) 15 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 120 രൂപ താഴ്ന്ന് 74,440 രൂപയുമായി. ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായിരുന്നു.