16/6/25
editor
ആലപ്പുഴ : ചാരുംമൂട് താമരക്കുളത്ത് കര്‍ഷകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ പിള്ള (63) ആണ് മരിച്ചത്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. സ്വന്തം കൃഷിയിടത്തിലേക്ക് പോകവെ മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയില്‍ നിന്ന് ശിവന്‍കുട്ടിക്ക് ഷോക്കേല്‍ക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
നൂറനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . കര്‍ഷകന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് വിദ്യാര്‍ഥി പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു