19/6/25
റിയാദ്: വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അന്തിമ അംഗീകാരം ലഭിച്ചു. പാരിസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ (ബിഐഇ) ജനറൽ അസംബ്ലി യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. സൗദി പ്രതിനിധി സംഘത്തിന് എക്സ്പോയുടെ പതാക കൈമാറി. ഫ്രാൻസിലെ സൗദി സ്ഥാനപതിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ റിയാദ് സിറ്റിക്കായുള്ള റോയൽ കമ്മീഷൻ പ്രതിനിധിയായ എൻജിനീയർ ഇബ്രാഹിം അൽ സുൽത്താൻ ആണ് യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്.