19/6/25
ദുബായ്: ടെന്നീസ് പന്തിന്റെ വലുപ്പമുള്ള മുഴ തലച്ചോറിൽനിന്ന് നീക്കംചെയ്ത് ദുബായ് മൻഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. ഫാല്‍സൈന്‍ മെനിംജിയോമ എന്ന ബ്രെയിന്‍ ട്യൂമർ ബാധിച്ച ഫിലിപ്പീൻസ് സ്വദേശി ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിക്കുകയാണ്.അപൂര്‍വ ട്യൂമര്‍ 10 വര്‍ഷത്തിനിടെ 9 ശതമാനത്തില്‍താഴെ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ദുബായിൽ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ഈ 41കാരി. കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ.പ്രകാശ് നായരുടെ മേൽനോട്ടത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്