തിരുവനന്തപുരം.ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് മന്ത്രി പി.രാജീവ്. ഭാരതാംബ ചിത്രം വച്ചതിന്റെ പേരില്‍ രാജ്ഭവനിലെ പരിപാടി മന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്‌കരിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്ഭവന്‍ ഭരണഘടനാ പദവിയുള്ള സംവിധാനത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് അവിടെ നടക്കുന്ന ചടങ്ങില്‍ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളും ആണ് ഉപയോഗിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.