21/6/25
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ സ്വീകരണവും പ്രത്യേക ആദരവും നൽകി. ജൂണ്‍ 19-ന് നടന്ന പാര്‍ലമെന്റ് സെഷനിലാണ് വീണാ ജോര്‍ജിനെ ആദരിച്ചത്. വിക്ടോറിയന്‍ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രസിഡന്റ് ഷോണ്‍ ലീന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ലീ ടാര്‍ലാമിസ് മന്ത്രി വീണാ ജോര്‍ജിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പുരോഗതിക്കുള്ള ആദരവാണ് മന്ത്രിക്ക് നല്‍കിയത്. മഹാമാരി കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പരിഗണിച്ചു. ഒരു സംസ്ഥാന മന്ത്രിക്ക് ഇത്തരമൊരു ആദരവ് ലഭിക്കുന്നത് ആദ്യമായാണ്