23/6/25
തിരുവനന്തപുരം : ഒരു പരാജയവും അന്തിമമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിയുടെ കുറിപ്പ്. മികച്ച പോരാട്ടം നടത്തിയ എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളും അദ്ദേഹം നേര്‍ന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സി പി എം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ് നിര്‍ത്തിയതെന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടി. കോണ്‍ഗ്രസ്സിനും ലീഗിനും ദീര്‍ഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിതെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.