23/6/25
ന്യൂഡല്‍ഹി : ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണങ്ങളിൽ ഉറച്ചനിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകണമെന്ന് സി പി എം. ഇറാനിൽ അമേരിക്ക നടത്തിയ ബോംബ് അക്രമണത്തെ ശക്തമായി അപലപിക്കുന്നതായും യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും പാര്‍ട്ടി ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.