23/6/25
editor
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഒൻപതു വിക്കറ്റുകൾ ലഭിക്കേണ്ടതായിരുന്നെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. മിസ്സായ മൂന്ന് അവസരങ്ങളും ഒരു നോബോളുമാണ് ബുമ്രയ്ക്കും ഒൻപതു വിക്കറ്റിനും തടസമായതെന്നും സച്ചിൻ തെൻഡുൽക്കർ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പ്രതികരിച്ചു. ഇന്ത്യൻ ഫീൽഡർമാര്‍ നഷ്ടപ്പെടുത്തിയ അവസരങ്ങൾ കാരണമാണ് ഒന്നാം ടെസ്റ്റിൽ ബുമ്രയ്ക്ക് അർഹമായ വിക്കറ്റുകൾ ലഭിക്കാതെ പോയത്.