24/6/25
പത്തനംതിട്ട : അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം 11ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ 2.30 വരെ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 4.30 ന് വീട്ടുവളപ്പിലാണ് സംസ്‌കരികാരം. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ എംബാം ചെയ്ത് പ്രത്യേക പെട്ടിയിലാണ് മൃതദേഹമുള്ളത്.