24/6/25
കൊച്ചി : ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്നോ) നിന്നുള്ള ബിരുദങ്ങൾക്കു തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധിക്കുന്നതു ദേശീയ വിദ്യാഭ്യാസ നയത്തിനും യുജിസി നിയമ, ചട്ടങ്ങൾക്കും വിരുദ്ധമാണ്. കേന്ദ്ര സർവകലാശാലയുടെ യുജിസി അംഗീകൃത കോഴ്സുകൾക്കു പോലും സംസ്ഥാന സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് ശഠിക്കുന്നതു വിദ്യാഭ്യാസ സംവിധാനത്തിന്റെ അന്ത്യമാകുമെന്നു കോടതി കുറ്റപ്പെടുത്തി.