26/6/25
റിയാദ്: സൗദിയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വേനൽചൂട് കഠിനമാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം). സൗദിയുടെ മധ്യ, വടക്ക്, കിഴക്കൻ മേഖലകളിലെ പ്രദേശങ്ങളിലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. റിയാദ്, ഖസിം, ഹായിൽ, കിഴക്കൻ, വടക്കൻ അതിർത്തി പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ 1 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും ഓഗസ്റ്റിൽ ജൗഫ്, തബൂക്ക്, ഖാസിം, ഹായിൽ, കിഴക്കൻ മേഖലകളിൽ 1.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.