27/6/25
അബുദാബി / റിയാദ് : ഹിജ്‌റ പുതുവർഷം കുറിച്ച് മുഹറം മാസപ്പിറവി സൗദിയിൽ ദൃശ്യമായി. യുഎഇയുടെ വാനനിരീക്ഷണ കേന്ദ്രം ഇന്ന്(വ്യാഴം) രാവിലെ അബുദാബിയിൽ നിന്ന് പകൽ സമയത്ത് പകർത്തിയ മാസപ്പിറവിയുടെ ചിത്രം പങ്കുവച്ചു. ഇന്റർനാഷനൽ അസ്‌ട്രോണമി സെന്ററുമായി അഫിലിയേറ്റ് ചെയ്ത അൽ ഖതം അസ്‌ട്രോണമിക്കൽ ഒബ്സർവേറ്ററിയാണ് ഈ ചിത്രം പകർത്തിയത്.