27/6/25
ന്യൂഡൽഹി : 28 മണിക്കൂർ യാത്രയ്ക്കുശേഷം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും 3 സഹസഞ്ചാരികളും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്). പുതിയ അതിഥികളെ നിലയത്തിലെ മറ്റ് 7 അന്തേവാസികൾ ആഘോഷപൂർവം വരവേറ്റു. ശുഭാംശു ഉൾപ്പെടെ ആക്സിയം–4 ദൗത്യത്തിലെ 4 പേരും ഇനി 14 ദിവസം തങ്ങുന്നതിവിടെ. ഒപ്പം അറുപതോളം പരീക്ഷണങ്ങളും നടത്തും.