27/6/25
ഫുജൈറ : യുഎഇയിലേക്ക് വൻതോതിൽ ഹെറോയിൻ കടത്താൻ ശ്രമിച്ച ഏഷ്യൻ യാത്രക്കാരനെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ അധികൃതർ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 6,000 ക്യാപ്‌സ്യൂളുകൾ അടങ്ങിയ 100 കണ്ടെയ്‌നറുകളും പൊടി രൂപത്തിലുള്ള 70 അധിക ബാഗ് ഡയറ്ററി സപ്ലിമെന്റുകളും കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ സപ്ലിമെന്റുകളിൽ ഹെറോയിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.