28/6/25
ദുബായ് : വീസ തട്ടിപ്പുകേസിൽ വിവിധ രാജ്യക്കാരായ 21 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് പ്രോസിക്യൂഷൻ. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ വീസ നടപടികൾ പൂർത്തിയാക്കാത്തതും അടച്ചു പൂട്ടിയ കമ്പനികളുടെ പേരിൽ അനധികൃതമായി വീസ തരപ്പെടുത്തിയതുമാണ് ഇവർക്കെതിരായ കേസ്. വ്യാജ വിലാസം നൽകി 385 താമസ, തൊഴിൽ വീസകൾ തരപ്പെടുത്തിയതായി ഇമിഗ്രേഷൻ പ്രോസിക്യൂഷൻ കണ്ടെത്തി.