28/6/25
ക്ഷേമ പെൻഷൻ, ശമ്പള വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികച്ചെലവുകൾക്ക് പണം ഉറപ്പാക്കാനായി കേരളം വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പ്ലാറ്റ്ഫോം വഴി ജൂലൈ ഒന്നിന് 2,000 കോടി രൂപയാണ് എടുക്കുക. 33 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കേരളത്തിന്റെ കടമെടുക്കലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.