30/6/25
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പത്മകുമാര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി എസ്, കോട്ടയം മെഡിക്കല്‍ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവന്‍ എന്നിവരടങ്ങിയതാണ് സമതി.