4/7/25
ലണ്ടൻ : ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ഫുട്ബോൾ പ്രേമികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയാണ് ജോട്ടയുടെ മടക്കം. രണ്ടാഴ്ച മുൻപ് വിജയഗോളിലൂടെ പോർച്ചുഗലിനെ യുവേഫ നേഷൻലീഗിൽ ചാംപ്യന്മാരാക്കിയതിന്റെ ആഘോഷത്തിലായിരുന്നു പോർച്ചുഗലിന്റെയും ലിവർപൂളിന്റെയും ഫോർവേഡായ ഡിയോഗോ ജോട്ട. ഇതിനിടെ തന്റെ ദീർഘകാല പ്രണയിനിയായ റൂത്ത് കാർഡോസയുമായുള്ള വിവാഹവും നടത്തി.