15/7/25
ഷാർജ∙ ഷാർജ അൽ നഹ്ദയിൽ ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ വിപഞ്ചികയുടെയും മകളുടെയും മൃതദേഹം ഏറ്റുവാങ്ങുന്നതിനായി വിപഞ്ചികയുടെ അമ്മ ഷൈലജ യുഎഇയിലെത്തി. വിപഞ്ചികയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ എത്തിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദ് ഇന്ന് രാത്രി പതിനൊന്നോടെ മാത്രമേ എത്തൂവെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്