15/7/25
അബുദാബി ∙ രാജ്യാന്തര നികുതി സുതാര്യതാ നിയമങ്ങളായ ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ടും (ഫാട്ക) കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേർഡും (സിആർഎസ്) പാലിക്കാത്തതിനെ തുടർന്ന് യുഎഇയിലെ ഒട്ടേറെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് ആകെ 3,25,000 ദിർഹം പിഴ ചുമത്തി. ആഗോള നികുതി സഹകരണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ (എസ് സിഎ) 2025ലെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.