15/7/25
ദോഹ ∙ ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ ചീളുകൾ തെറിച്ചു വീണ് കേടുപാടുകൾ സംഭവിച്ച വസ്തുവകകൾക്ക് നഷ്ടപരിഹാരം നൽകുമെന്നു ഖത്തർ ഭരണകൂടം അറിയിച്ചു. പൗരന്മാർക്കും വിദേശികൾക്കും നഷ്ടപരിഹാരം ലഭിക്കും. സ്വകാര്യ സ്വത്തിൽ മിസൈൽ ഭാഗങ്ങൾ തെറിച്ചു വീണു നഷ്ടമുണ്ടായാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം.