23/7/25
കുണ്ടറ (കൊല്ലം) ∙ ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ഇന്നു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ എത്തിച്ച് വൈകിട്ടോടെ സംസ്കാരം നടത്തും.