25/7/25
ദുബായ് ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യതയേറെയാണെന്ന് റിപോർട്ടുകൾ. ടൂർണമെന്റിന്റെ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ (ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ) സെക്രട്ടറി ദേവജിത് സൈക അറിയിച്ചു. ധാക്കയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) വാർഷിക യോഗത്തിന് ശേഷമാണ് പ്രസ്താവന.