25/7/25
മസ്‌കത്ത് ∙ മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ ഹൈമ- തുംറൈത്ത് റോഡ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറയിപ്പ്. പൊടികാറ്റിനെ തുടര്‍ന്ന് തുറസ്സായ സ്ഥലങ്ങളിലും മരുഭൂമികളിലും പൊടിയും മണലും ഉയരാന്‍ സാധ്യതയുണ്ടെന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണെമന്നും റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിച്ചു