25/7/25
സലാല: സലാലയില്‍ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എക്‌സ്പ്രസ് സര്‍വീസ് പുനരാംരംഭിക്കാന്‍ നിര്‍ദേശിച്ച് മാര്‍ക്കറ്റിംഗ് വിഭാഗം നിര്‍ദേശം അയച്ചതായി എയര്‍ ഇന്ത്യ എക്്‌സ്പ്രസ്സ് ഒമാന്‍ ഹെഡ് വരുണ്‍ കഡേക്കര്‍ പറഞ്ഞു. എക്‌സ്പ്രസ് സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോണ്‍സുലാര്‍ ഏജന്റ് ഡോ:കെ.സനാതനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച ഹ്യദ്യമായിരുന്നെന്നും, ഒമാനിലെ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ആദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായെന്നും ഡോ:കെ.സനാതനന്‍ പറഞ്ഞു. സലാല മലയാളികളുടെ യാത്ര പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോക കേരളസഭ അംഗങ്ങളായ പവിത്രന്‍ കാരായിയും ഹേമ ഗംഗാധരനും മുന്‍കൈയെടുത്ത് വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്ത് പ്രതിഷേധയോഗം സംഘടിപ്പിക്കുകയും. മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി എം.പി.മാര്‍ എന്നിവര്‍ക്ക് വ്യാപകമായ പരാതിയും നല്‍കിയിരുന്നു.