25/7/25
ന്യൂഡല്‍ഹി: വിമാന സീറ്റ് ക്വാട്ട വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ ധാരണയായി. ഇതോടെ പ്രതിവാര സീറ്റുകളുടെ എണ്ണം 12,000-ല്‍നിന്ന് 18,000 ആകും. അന്‍പതു ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും കുവൈത്തിന്റെ ഡിജിസിഎ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് അല്‍ മുബാറക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്.