25/7/25
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.ഗോവിന്ദച്ചാമി ജയിൽച്ചാട്ടത്തിൽ സുരക്ഷാ വീഴ്ചയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, 'ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളുകളിൽ ഒന്നും പഠിക്കുന്നില്ലല്ലോ' എന്നായിരുന്നു മന്ത്രിയുടെ മറുപടി.