25/7/25
ന്യൂഡൽഹി∙ ത്രില്ലടിപ്പിക്കുന്ന സംഗീതമില്ല. കാതടിപ്പിക്കുന്ന കരഘോഷമില്ല. പക്ഷേ ‘കമൽ ഹാസൻ എനും നാൻ’ എന്ന വാചകത്തിലൂടെ തുടങ്ങിയ സത്യപ്രതിജ്ഞയ്ക്ക് കമലിന്റെ മറ്റെല്ലാ സിനിമകളിലെയും മാസ് ഡയലോഗുകളേക്കാൾ പഞ്ചുണ്ടായിരുന്നു. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ (70) ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു സത്യപ്രതിജ്ഞ.