25/7/25
ലണ്ടൻ ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബ്രിട്ടൻ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാന മന്ത്രി കിയേർ സ്റ്റാമെറും കൂടിക്കാഴ്ച് ലണ്ടനിൽ നടത്തി. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ മൂന്ന് വർഷമായി ചർച്ച നടത്തി വരുന്ന സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു. മോദിയുടെയും സ്റ്റാമെറുടെയും സാന്നിധ്യത്തിൽ ഇന്ത്യയുടെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥൻ റെയ്നോൾഡ്സ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. സ്വതന്ത്ര വ്യാപാരക്കരാറിൽ ഏർപ്പെടാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടമാണെന്ന് ഇരു പ്രധാനമന്ത്രിമാരും അഭിപ്രായപ്പെട്ടു.