25/7/25
തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ വൻ വീഴ്ച. കേരളത്തിൽ ഇന്നു ഗ്രാമിന് 45 രൂപ താഴ്ന്ന് 9,210 രൂപയും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയുമായി. രണ്ടുദിവസം മുൻപ് പവൻവില 75,000 രൂപയെന്ന നിർണായക നാഴികക്കല്ല് ഭേദിച്ച് റെക്കോർഡ് കുറിച്ചിരുന്നു. എന്നാൽ, ഇന്നലെ ഒറ്റയടിക്ക് 1,000 രൂപ ഇടിഞ്ഞു. ഇതോടെ രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത് 1,360 രൂപ; ഗ്രാമിന് 485 രൂപ.