29/7/25
നാമ ∙ വീട്ടുജോലിക്കാരിയായ യുവതിയെ ശമ്പളം നൽകാതെയും പാസ്പോർട്ട് പിടിച്ചുവച്ചും ചൂഷണം ചെയ്ത സ്ത്രീയ്ക്ക് 3 വർഷം തടവും 3,000 ബഹ്റൈൻ ദിനാർ പിഴയും വിധിച്ച് കോടതി.ഗാർഹിക തൊഴിലാളിയായ യുവതിക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള തുക നൽകാനും ബഹ്റൈൻ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ഉത്തരവിട്ടു. അനധികൃതമായ തൊഴിൽ ക്രമീകരണങ്ങളിലൂടെ നിർബന്ധിത ജോലിക്കും ചൂഷണത്തിനും തൊഴിലാളിയെ വിധേയമാക്കിയതായും കോടതി കണ്ടെത്തി