29/7/25
തമിഴ്നാട്ടിലെ കാങ്കയത്ത് പച്ചത്തേങ്ങ വിളവെടുപ്പ് തുടങ്ങുകയും വെളിച്ചെണ്ണ വില താഴേക്കിറങ്ങുകയും ചെയ്തത് കേരളത്തിലും നേരിയ വിലക്കുറവിന് വഴിവച്ചു. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപയാണ് കുറഞ്ഞത്. അതേസമയം, വിളപ്പെടുപ്പ് ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചത്ര ചരക്ക് എത്തുന്നില്ലെന്ന ആശങ്കയുമുണ്ട്.