29/7/25
ചെന്നൈ | ‘യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഈ വിജയം ഭാഗ്യമാണെന്നാണ് കരുതുന്നത്. ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഞാനൊരു ഗ്രാന്‍ഡ് മാസ്റ്റര്‍ ആയിരിക്കുന്നു.’- കൊനേരു ഹംപിയെ പരാജയപ്പെടുത്തി ഫിഡെ ചെസ്സ് വനിതാ ലോകകിരീടം ചൂടിയ ദിവ്യ ദേശ്മുഖിന്റേതാണ് ഈ പ്രതികരണം.
വിജയം ഭാഗ്യമാണെന്ന് പറയുന്നതിനുള്ള വിശദീകരണവും താരം നല്‍കി. മത്സരത്തിന്റെ അവസാന ഘട്ടങ്ങളെ കുറിച്ച് ഞാനിനിയും പഠിക്കേണ്ടതുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മനസ്സ് കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു.വിജയം അനായാസമാകുമായിരുന്നു. ജി4 നീക്കം അതിന് തടസ്സമായി. റൂക്ക് എ3, റൂക്ക് എഫ്3, റൂക്ക് ജി3 എന്നിവയിലൂടെ മുന്നേറണമായിരുന്നു.- 19കാരി പറഞ്ഞു.