• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
സ്ഥിര നിയമനം വരെ സർവകലാശാലകളിൽ നിലവിലെ വി സിമാർക്ക് തുടരാം

30/7/25



ന്യൂഡൽഹി | കെ ടി യു, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ സമവായ നിർദേശവുമായി സുപ്രീം കോടതി. സ്ഥിരം വി സി നിയമനത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണമെന്നും സ്ഥിരം വി സിമാരെ നിയമിക്കുന്നതുവരെ നിലവിലെ വി സിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. ചാൻസലറുടെ അപ്പീലിൽ സംസ്ഥാന സർക്കാർ രണ്ടാഴ്ചക്കകം മറുപടി നൽകണം. സർക്കാർ നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ ഹരിജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സർവകലാശാലകളിൽ രാഷ്ട്രീയം കലർത്തരുത്. വിദ്യാർഥികളെ പ്രതിസന്ധിയിലാക്കരുതെന്നും സുപ്രീം കോടതിയുടെ ആവശ്യപ്പെട്ടു. കേരള സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും നിലവിലെ താത്കാലിക വൈസ് ചാൻസലർമാർക്ക് തുടരാം. ഇതിനായി ചാൻസലർ പുതിയ വിജ്ഞാപനം ഇറക്കണം. സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടികൾ ഉടൻ ആരംഭിക്കണം. സ്ഥിരം വി സി നിയമനക്കാര്യത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം. ഗവർണറും സർക്കാരും പരസ്പരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും സുപ്രീം കോടതി പറഞ്ഞു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.