31/7/25
മുംബൈ ∙. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ കേസിൽ പ്രതികളാണ്. നാസിക്കിന് അടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29നുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേർക്കു പരുക്കേറ്റു