5/8/25
. ഗ്ലോബൽ സ്റ്റാറായി മാറിയ എം.ജി.ശ്രീകുമാറിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ‘നരൻ’ സിനിമയിലെ ‘വേൽമുരുകാ ഹരോ ഹരാ’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ‘എങ്ങനെയുണ്ട് എഐ ചേട്ടന്മാരുടെ പരിപാടി’ എന്ന അടിക്കുറിപ്പോടെ എം.ജി ശ്രീകുമാർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ആയിരങ്ങള്‍ തടിച്ചുകൂടിയ വേദികളെ ഹരംകൊള്ളിക്കുന്ന പോപ് ഗായകനായാണ് എം.ജി.ശ്രീകുമാർ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ ലുക്കില്‍ സ്റ്റൈലിഷായാണ് എം.ജി.ശ്രീകുമാറിനെ വിഡിയോയിൽ അവതരിപ്പിക്കുന്നത്. കറുത്ത ടീഷർട്ടും ആഭരണങ്ങളും ധരിച്ച് മസിലുകളുമായി ഇതുവരെ കാണാത്ത എം.ജിയെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക. വിഡിയോയുടെ അവസാനം മോഹൻലാലിന്റെ തകർപ്പൻ ഡാൻസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.