5/8/25
ദോഹ∙ മൈനയെ കൊണ്ട് പൊറുതിമുട്ടി ഖത്തർ. മൈനയെ തുരത്താൻ പൊതുജനങ്ങളുടെ സഹായം തേടി അധികൃതർ. മൈനകൾക്ക് ഭക്ഷണം നൽകരുതെന്നും നിർദേശം.പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ആക്രമണകാരികളായ മൈനകളെ തുരത്താനുള്ള നടപടികളിൽ പൊതുജനങ്ങളുടെ പിന്തുണയും സഹായവും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മൈനകളെ തുരത്താൻ പൊതുജനങ്ങൾക്കായി ലളിതമായ മാർഗങ്ങളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.