5/8/25
കുവൈത്ത് സിറ്റി∙ കുവൈത്തിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രങ്ങൾ എടുക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും ശിക്ഷാർഹമെന്ന് ആവർത്തിച്ച് നിയമ വിദഗ്ധർ.ചിത്രങ്ങളും വിഡിയോകളും എടുക്കുന്നതിന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി അതോറിറ്റിയുടെ ചട്ട പ്രകാരം മുൻകൂട്ടി അനുമതി തേടണം. എന്നാൽ ചില സാഹചര്യങ്ങളിൽ മാത്രം അനുമതിയില്ലാതെ എടുത്ത ദൃശ്യങ്ങളും മറ്റും ക്രിമിനൽ കേസുകളിലെ അന്വേഷണത്തിലോ കോടതി നടപടികളിലോ തെളിവുകളായി സ്വീകരിക്കാറുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിക്കാതെ കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വിഡിയോകളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണ്.