• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഇ-സിഗരറ്റ് ഉപയോഗം നിരോധിക്കാൻ ബഹ്‌റൈൻ.

5/8/25



മനാമ∙ ഇ-സിഗരറ്റ് ഉപയോഗം നിരോധിക്കാൻ ബഹ്‌റൈൻ. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇലക്ട്രിക് ഷീഷ, ഇ-സിഗരറ്റ് എന്നിവ നിരോധിക്കുന്നതിനുള്ള കരട് നിയമം ചർച്ച ചെയ്യും.ഇ-സിഗരറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിലും കൗമാരക്കാരിലും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ജലാൽ കസം അൽ മഹ്ഫൂദ് എംപി അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഇ-സിഗരറ്റുകൾക്കും ഷീഷകൾക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത് യുവാക്കൾക്കിടയിൽ ഇത്തരം ഉൽപന്നങ്ങളുടെ സ്വാധീനം വർധിക്കുന്നതിന് കാരണമായി. പരമ്പരാഗത സിഗരറ്റുകളെ അപേക്ഷിച്ച് ഇ-സിഗരറ്റുകൾ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണം. കൗമാരക്കാർക്കിടയിൽ ഇ-സിഗരറ്റ് ഉപയോഗം വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ, സാമൂഹിക ആശങ്കകൾക്കും വഴിതെളിക്കുന്നുണ്ട്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.