5/8/25
കേരളത്തിൽ സ്വർണവില ഇന്നു കുതിച്ചുകയറി റെക്കോർഡിന് തൊട്ടരികിലെത്തി. ഇന്നലെ സംസ്ഥാനത്ത് വ്യത്യസ്ത വിലനിശ്ചയിച്ച സ്വർണാഭരണ വ്യാപാരികളെല്ലാം ഇന്നു ആനുപാതികമായി വില ഉയർത്തി ഏകീകൃത വിലയും നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഗ്രാമിന് 75-80 രൂപ വർധിച്ച് വില 9,370 രൂപയും പവന് 600-640 രൂപ ഉയർന്ന് 74,960 രൂപയുമായി. ഇന്നലെ ഗ്രാം വിലകൾ തമ്മിൽ 5 രൂപയുടെയും പവൻവിലകൾ തമ്മിൽ 40 രൂപയുടെയും വ്യത്യാസമാണുണ്ടായിരുന്നത്