7/8/25
മലപ്പുറം : യുഎസ് ഇറക്കുമതിത്തീരുവയിൽ തട്ടി രൂപയുടെ മൂല്യം ഇടിഞ്ഞത് അവസരമാക്കാൻ പ്രവാസികൾ. രൂപയുമായുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോൾ ലഭിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഇടപാടിൽ ഇതുവരെ വലിയ മാറ്റം പ്രകടമായിട്ടില്ലന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നു. മാസം പകുതിയോടെയാണ് ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള പണമൊഴുക്ക് കൂടുന്നത്. രൂപയുടെ സ്ഥിതി ഇതേ രീതിയിൽ തുടർന്നാൽ പണം അയയ്ക്കുന്നതിൽ വൻ വർധനയ്ക്കു സാധ്യതയുണ്ട്.